തിരുവനന്തപുരം : 140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സർക്കാർ വകമാറ്റി.കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക് എത്തും.
ലോകബാങ്ക് സഹായത്തിലെ ആദ്യ ഗഡുവായ 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17നാണ്. ഒരാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥയെങ്കിലും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല. 2,366 കോടി രൂപയാണ് കേര പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,656 കോടി ലോകബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്.ഇതിലെ ആദ്യ ഗഡുവായിരുന്നു 140 കോടി.അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.