മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല .