Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: വാളകത്തിൽ പാലത്തിന് സമീപം ബദാം മരം വീണ് ഗതാഗതം തടസപ്പെട്ടു

തിരുവല്ല : തിരുവല്ല താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ട് 5.45 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം ഉണ്ടായി. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ്  വൈദ്യൂതി ലൈനുകൾ തകരാറിലായി.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ബദാം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കുറോളം  ഗതാഗതം  തടസ്സപ്പെട്ടു. ഫയർഫോഴ്സ്, കെ എസ് ഇ ബി, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിൽ സമീപം പുളിമരം വൈദ്യുതി ലൈനും കേബിളിലും ഇടയിലേക്ക് വീണു. ബോർഡ് അധികൃതർ എത്തി മുറിച്ച് നീക്കി. തുകലശ്ശേരി യോഗക്ഷേമ സ്ക്കൂളിന് സമീപവും  മരം ഒടിഞ്ഞു വീണു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോട്ടറി സോൺ- 28  സോണൽ കോൺഫറൻസ് തിരുവല്ലയിൽ  നടത്തി

തിരുവല്ല : റോട്ടറി ക്ലബ് സോൺ 28 ൻ്റെ സോണൽ കോൺഫറൻസ് തിരുവല്ല കുമ്പനാട് നാഷണൽ ക്ലബിൽ  നടത്തി . വിവിധ ക്ലബുകളിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും കബ്ലുകളുടെ പ്രവർത്തനങ്ങൾ ഏകീകരിച്ച്...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം : സുപ്രീംകോടതി

ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ്...
- Advertisment -

Most Popular

- Advertisement -