കൊച്ചി : വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു.
വിദ്യാർഥികൾ രാഷ്ട്രീയത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട് .രാഷ്ട്രീയ അവകാശത്തെക്കുറിച്ചും ജനങ്ങൾക്കുള്ള അവകാശത്തെക്കുറിച്ചുമൊക്കെ അവബോധമുണ്ടാവണം. രാഷ്ട്രീയത്തിന്റെ പേരിൽ അധ്യാപകരും വിദ്യാർഥികളും പരസ്പരം മുറിവേൽപ്പിക്കുന്നതും സമരങ്ങളിലൂടെ ക്ലാസുകൾ തടസ്സപ്പെടുത്തുന്നതുമാണ് നിരോധിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.