ആറന്മുള: സുഗത വനം പദ്ധതി ധനശേഖരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം റിട്ട ഡിവൈ എസ് പി സുരേഷ്കുമാറിൽ നിന്നും തുക സ്വീകരിച്ചു കൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു.
സുഗതകുമാരിയുടെ ജന്മനാടായ ആറന്മുളയിൽ സമുചിതമായ സ്മാരകം ഉയർത്തുവാൻ ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഊർജിതമായ ധനശേഖരണം നടന്നു വരികയാണ്. “പൈതൃകത്തിന് ഒരടിമണ്ണ് ” എന്ന ആഹ്വാനവുമായി ജന സമ്പർക്കത്തിലൂടെ ധനം സമാഹരിക്കുന്നത്. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിൻ്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.