തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം .ലക്ഷക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവച്ച് ദേവസ്വം ബോർഡിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് കുറ്റപ്പെടുത്തി .സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്‌പീക്കർ അറിയിച്ചു .ബഹളത്തെത്തുടർന്ന് സഭാ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.