ന്യൂയോർക് : ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്തും ഭീകരതയും കൊണ്ട് നിറഞ്ഞതും ഐഎംഎഫിൽ നിന്ന് സ്ഥിരമായി കടം വാങ്ങുന്ന രാജ്യവുമാണ് പാകിസ്ഥാനെന്ന് ഇന്ത്യയുടെ യുന്‍ അംബാസഡര്‍ പാര്‍വഥനേനി ഹരിഷ് കുറ്റപ്പെടുത്തി. പുരോഗതി, സമൃദ്ധി, വികസന മാതൃകകളുള്ള പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യ. മറുവശത്ത് പാകിസ്താന്‍ മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച ഒരു രാഷ്‌ട്രമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തെയും ബഹുരാഷ്‌ട്ര വാദത്തെയും കുറിച്ചുള്ള ഉന്നതതല ചർച്ചയിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ വിമര്‍ശനം