റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തിനശിച്ചു. ആൾക്കാർ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് തീപിടിച്ചത്.
പാലാ ഇളംകുളം കൊല്ലം പറമ്പിൽ ജോജിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ബന്ധുവായ ജോജിയുടെ വീട്ടിൽ എത്തിയതായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.