Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാസപ്പടി കേസിലെ...

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടി സ്റ്റേ ചെയ്തില്ല : ഹർജി പഴയ ബെഞ്ചിലേക്ക്

ന്യൂഡൽഹി : മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി .എസ്എഫ്ഐഒയുടെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റി.

കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ആരാഞ്ഞു. ഹർജി തീർപ്പാകുന്നതുവരെ നടപടി ഉണ്ടാകില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ചിന് എസ്എഫ്ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നതായും ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് അത് ലംഘിച്ചതായും സിഎംആർഎൽ പരാതിപ്പെട്ടു. എന്നാൽ അങ്ങനെയൊരു കാര്യത്തെ പറ്റി അറിയില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണം: തന്ത്രി സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട്...

ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മെയിൽ നഴ്‌സ് അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെയിൽ നഴ്‌സ് അറസ്റ്റിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38)...
- Advertisment -

Most Popular

- Advertisement -