Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsസഹകരണ ബാങ്കിൽ...

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ

കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി ആനന്ദൻ (64) ആണ് വെൻ്റിലേറ്ററിൽ കഴിയുന്നത്.

11 ലക്ഷം രൂപയാണ് ആനന്ദൻ ബാങ്കിൽ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബാങ്കിൽ എത്തിയെങ്കിലും തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതിൽ മനം നൊന്ത് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ആനന്ദൻ ഉൾപ്പെടെ തുക തിരികെ ലഭിക്കാനുള്ളവർ സഹകരണ വകുപ്പിലും ഹൈക്കോടതിയിലും നേരത്തെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തുക തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നിട്ടും ബാങ്ക് അധികൃതർ തുക തിരികെ നൽകിയില്ല. തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാസങ്ങൾക്ക് മുമ്പ് ആനന്ദൻ ഉൾപ്പെടെ ഉള്ളവർ എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് പടിക്കൽ സമരം നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ കെഎസ്ആർടിസിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

വയനാട് : വയനാട്ടിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16)...

കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ആലപ്പുഴ ജില്ല മേഖലാ നേതൃ സമ്മേളനം

തിരുവല്ല : തൊഴിലിടങ്ങളിലെ ജോലിഭാരം വർദ്ധിക്കുന്നത് ഒഴിവാക്കി വ്യക്തമായ സമയക്രമം രൂപപ്പെടുത്തി ഇതുമൂലം ഉണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ആലപ്പുഴ ജില്ലാ മേഖല നേതൃസംഗമം ആവശ്യപ്പെട്ടു....
- Advertisment -

Most Popular

- Advertisement -