Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനിയമനിർമ്മാണത്തിനുള്ള മുറവിളി ...

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് കീഴ്പ്പെടുവാൻ തയ്യാറാകാത്തവർ തൽക്കാലത്തെ മുട്ടുശാന്തിക്ക് നിയമനിർമ്മാണം ആവശ്യപ്പെടുന്നത് വിരോധാഭാസമാണ്.

ഓരോരുത്തർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിനുള്ള എല്ലാ അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട് അതിന് പ്രത്യേക നിയമനിർമാണത്തിന്റെ ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല.പുരാതനമായ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും നിലനിർത്തുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നവർ 1958ലെ സുപ്രീംകോടതി വിധിക്ക് ശേഷം സഭ ഒരുമിച്ച് പോയ കാലഘട്ടത്തെ അനുസ്മരിക്കുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

യാക്കോബായ വിഭാഗത്തിൻറെ സ്വത്തുക്കൾ കയ്യടക്കുന്നു എന്നതല്ല,  സുപ്രീംകോടതി വിധി അനുസരിച്ച് യഥാർത്ഥ അവകാശികൾക്ക് അത് കൈമാറുക എന്നതാണ് അധികാരികളിൽ നിക്ഷിപ്തമായ കർത്തവ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം...

സ്കൂൾ കലോത്സവം നാളെ സമാപിക്കും

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവം നാളെ സമാപിക്കും. സ്വര്‍ണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാളെ വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി...
- Advertisment -

Most Popular

- Advertisement -