പരുമല: മലങ്കര സഭക്ക് പ്രാർത്ഥനാ യോഗം നൽകിയിരിക്കുന്ന സംഭാവന വിസ്മരിക്കാൻ കഴിയില്ല എന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത. പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള അഖില മലങ്കര പ്രാർത്ഥനാ യോഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ധ്യാനയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ദേശത്തും രൂപം കൊണ്ട ചെറിയ പ്രാർത്ഥനാ കൂട്ടങ്ങൾ ഇടവകകളായി വളർന്നു, പിന്നീട് അഖിലലോകതലത്തിൽ വ്യാപിക്കാൻ കാരണമായത് പ്രാർത്ഥനാ യോഗങ്ങളുടെ സജീവ പ്രവർത്തനഫലമാണ്. അഖില മലങ്കര പ്രാർത്ഥനായോഗം പ്രസിഡൻറ് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
ഫാ.എബി ഫിലിപ്പ് ധ്യാനം നയിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, വൈസ് പ്രസിഡൻ്റ് ഫാ. ബിജു മാത്യു പ്രക്കാനം, ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, പി കെ മത്തായി എന്നിവർ പ്രസംഗിച്ചു. ഗോൾഡൻ ഹിറ്റ്സ് നിരണം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. കെ കെ തോമസ് കോർ എപ്പിസ്കോപ്പ, ഫാ. മാത്യം പുരക്കൽ, സെക്രട്ടറി ഐസക് തോമസ്, വർഗീസ് കരിപ്പാടം, രഞ്ചി ജോർജ്, പ്രൊഫ്. ഇട്ടി വർഗീസ്, സജു, ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി.






