കൊച്ചി : അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി നാട് . ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത് .സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തമിഴ് നടൻ സൂര്യ ഉൾപ്പെടെ നിരവധി പേർ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.






