Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsജീവനക്കാരുടെ വിവരങ്ങള്‍...

ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി : തെളിവുമായി ചെന്നിത്തല

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തു വിട്ടത്.

കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു . എല്ലാ വകുപ്പുകളിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തിൽ കത്തയച്ചത്. സ്പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 09-01-2026 Suvarna Keralam SK-35

1st Prize Rs.1,00,00,000/- RK 525735 (NEYYATTINKARA) Consolation Prize Rs.5,000/- RA 525735 RB 525735 RC 525735 RD 525735 RE 525735 RF 525735 RG 525735 RH 525735 RJ 525735...

പക്ഷിപ്പനി: ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം

പത്തനംതിട്ട:  നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത്...
- Advertisment -

Most Popular

- Advertisement -