Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമലയിലെ പുതിയ...

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിന്റെ  ഉത്തരം വയ്പ്പ്  നടന്നു

ശബരിമല: ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ  ഉത്തരം വെപ്പ് ചടങ്ങ് നടന്നു. ഇന്ന് (വ്യാഴം)  ഉച്ചയ്ക്ക്   11. 58  നും 12 . 20 നും  ഇടയിലുള്ള  മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്   ഉത്തരം  വയ്പ്പ്  ചടങ്ങ് നിർവഹിച്ചു.

മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്നവിധിയിൽ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിന്റെ നിർമ്മാണം. തേക്കിൻ  തടിയും  ചെമ്പ് തകിടും  കല്ലും  ഉപയോഗിച്ചാണ്  നിർമ്മിക്കുന്നത്.

ചടങ്ങിൽ ശബരിമല എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ശ്യാമപ്രസാദ്, ശബരിമല അഡ്മിനിസ്ട്രേറ്റ് ഓഫീസർ ബിജു വി നാഥ്,  അസി.എക്സിക്യൂട്ടീവ്  ഓഫീസർ  ശ്രീനിവാസ്,  അസി. എഞ്ചിനിയർമാരായ  മനോജ്കുമാർ,  സുനിൽകുമാർ,  ക്ഷേത്ര  ശിൽപി   മഹേഷ് പണിക്കർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 19-09-2025 Suvarna Keralam SK-19

1st Prize Rs.1,00,00,000/- RG 870677 Consolation Prize Rs.5,000/- RA 870677 RB 870677 RC 870677 RD 870677 RE 870677 RF 870677 RH 870677 RJ 870677 RK 870677 RL...

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത...
- Advertisment -

Most Popular

- Advertisement -