ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിക്കും . ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ ലോകസഭാ സമ്മേളനവും ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ രാജ്യസഭ സമ്മേളനവും നടക്കും .പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്.
24ന് രാഷ്ട്രപതി ലോക്സഭയെ അഭിസംബോധന ചെയ്യും.സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ അന്ന് നടക്കും.