Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeEdathuaഎടത്വാ പള്ളിയിൽ...

എടത്വാ പള്ളിയിൽ അഞ്ച് കോടിയുടെ ജീവകാരുണ്യ പ്രത്യാശഭവന പദ്ധതി ഉദ്ഘാടനം ഇന്ന്

എടത്വാ: എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത  കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എടത്വാ പള്ളി പില്‍ഗ്രിം ഹാളില്‍ നടക്കും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശ്ശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിക്കും.

വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിക്കും. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് എടത്വായിലും സമീപ പ്രദേശങ്ങളിലായി സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങൾക്ക്   പ്രത്യാശ ഭവനങ്ങള്‍ നിര്‍മ്മിച്ച് നൽകുന്നത്. 2025 ജൂബിലി വര്‍ഷം പ്രത്യാശയുടെ സന്ദേശം പകരുന്നവര്‍ ആവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന എടത്വാ ഇടവക കുടുംബം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും, സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായമേകിയും നടപ്പാക്കുന്ന 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിറവേറുന്നത് .

വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ കൈക്കാരന്‍മാരായ പി.കെ. ഫ്രാന്‍സീസ് കണ്ടത്തില്‍പറമ്പിൽ പത്തില്‍, ജെയ്‌സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന്‍ അഗസ്റ്റിന്‍ എന്നിവര്‍  നേത്യത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 07/04/2024 Akshaya AK 646

1st Prize Rs.7,000,000/- AY 174158 (ERNAKULAM) Consolation Prize Rs.8,000/- AN 174158 AO 174158 AP 174158 AR 174158 AS 174158 AT 174158 AU 174158 AV 174158 AW...

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...
- Advertisment -

Most Popular

- Advertisement -