കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായക നയിക്കുന്ന ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി) സഖ്യം നേടി. സജിത് പ്രേമദാസ നയിക്കുന്ന പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗ (എസ്‌ജെബി) 35 സീറ്റാണ് നേടിയിരിക്കുന്നത്. സെപ്റ്റംബർ 21-നായിരുന്നു എൻപിപി സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായക പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.
