പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ ഭാഗമായുള്ള പൈലിങ് ജോലികൾ അടുത്ത ദിവസം ആരംഭിക്കും.
ഭാരപരിശോധനയ്ക്ക് ശേഷമാണ് പൈലിങ് ജോലികൾ നടക്കുക. സ്‌റ്റേഡിയത്തെ ചുറ്റി ഒഴുകുന്ന തോടിന് സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികൾ തുടങ്ങി. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് ഇത് കെട്ടുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ ചെലവിലാണ് നിർമാണം തുടങ്ങിയതെന്ന് മന്ത്രി വീണാ ജോർജിൻ്റെ ഓഫിസിൽ നിന്ന് അറിയിച്ചു.
സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, പവലിയൻ, നീന്തൽക്കുളം,ഇൻഡോർ സ്റ്റേഡിയം, ലാൻഡ്സ്കേപ്പ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സ്‌റ്റേഡിയം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആണ് നിർമാണ ചുമതല