പത്തനംതിട്ട : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ ഇലവുംതിട്ട പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത് (22) ആണ് മലങ്കാവിൽ പിടിയിലായത്. പൊലീസിനെ കണ്ട് തിടുക്കത്തിൽ വിട്ടു പോകാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പൊലീസ് തുടർന്നു നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
ഇയാൾ നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് രജിസ്റ്റർ ചെയ്ത 3 കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.