വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ.ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ.മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ.എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും.
ഉരുള്‍പൊട്ടലില്‍ മരണം 340 ആയി.146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 206 പേരെ ഇനി കണ്ടെത്താനുണ്ട്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്‍ കഴിയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിൽ സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.അതേസമയം ,ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണല്‍ ആയ നടൻ മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമിയിൽ എത്തി.ഔദ്യോഗിക യൂണിഫോം ധരിച്ചാണ് അദ്ദേഹം എത്തിയത്.