ചങ്ങനാശ്ശേരി : സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷന്‍ ചങ്ങനാശേരിയില്‍ വരുന്നു. പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. അരിക്കത്തില്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷതവഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
1113 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ടുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.ഈ കെട്ടിടത്തിന് താഴത്തെ നിലയുടെ വിസ്തീര്‍ണം 462ചതുരശ്രമീറ്ററാണ്. താഴത്തെ നിലയില്‍ കാത്തിരിപ്പുകേന്ദ്രം,ഓഫീസ് മുറികള്‍, റെക്കോഡ് റൂം, സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ ഡര്‍മാര്‍ക്കും പ്രത്യേകം ലോക്കപ്പുകള്‍, ശൗചാലയങ്ങള്‍, യൂണിഫോം മാറ്റുന്നതി നുള്ള മുറികള്‍ തുടങ്ങിയവയുണ്ടാകും.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ വിസ്തീര്‍ണം 524ചതുരശ്രമീറ്ററാണ്. മുകളിലെ നിലയില്‍ സമ്മേളനഹാള്‍, തൊണ്ടിമുതല്‍മുറി, സിപിഒ വിശ്രമമുറി, എഎസ്‌ഐ, ജിഎസ്‌ഐ ഇവര്‍ക്കായുള്ള മുറികള്‍, അടുക്കള, സ്റ്റോര്‍മുറി, ഭക്ഷ ണശാല, ശൗചാലയ സമുച്ചയം എന്നിവയുണ്ട്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മൂന്നരക്കോടി രൂപ മുടക്കി ഒരു പോലീസ് സ്റ്റേഷനൻ കെട്ടിടം പണിയുന്നത്.