ന്യൂഡൽഹി : കുറ്റവിമുക്തയാക്കണന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിലെ പ്രമാദമായ കേസ് ആണ് കൂടത്തായി കേസ് എന്ന് കോടതി നിരീക്ഷിച്ചു .കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി.