Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശാന്തിഗിരി ഫെസ്റ്റ്:...

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും.

ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ സോണില്‍ തയ്യാറാകുന്ന ഹെലിപ്പാടില്‍ നിന്നും ഹെലികോപ്ടറിലേറി പോത്തന്‍കോട് സമീപപ്രദേശങ്ങളിലുടെ പത്ത്  കിലോമീറ്റളോളം ചുറ്റി സഞ്ചരിച്ച് തിരികെ എത്താം.  ഏഴ് മിനിറ്റ് ആകാശ സഞ്ചാരമാണ് ഒരു പറക്കലില്‍ ലഭിക്കുക.

തുമ്പി ഏവിയേഷനും ശാന്തിഗിരി ആശ്രമവും ചേര്‍ന്നാണ് തിരുവനന്തപുരം നിവാസികള്‍ക്ക് ഈ  നിമിഷങ്ങള്‍ സമ്മാനിക്കുന്നത്.  യാത്രികര്‍  ഏതെങ്കിലുമൊരു ഐഡന്റിറ്റി കാര്‍ഡ് കൈയില്‍ കരുതണം.  4200 രൂപയാണ് ടാക്സു് ഉള്‍പ്പെടെ ഒരു യാത്രയ്ക്ക് വരുന്ന ചിലവ്.  മുന്‍കൂര്‍ ബുക്കിംഗിന് +91 953 955 1802, helitaxii.com എന്ന വെബ് സൈറ്റുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ഡിസംബര്‍ 29 മുതല്‍ 2025 ജനവരി 3   വരെ  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ് ഹെലികോപ്റ്ററില്‍ ആകാശയാത്രയ്ക്ക് സൗകര്യം ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. 25...
- Advertisment -

Most Popular

- Advertisement -