കൊച്ചി : കൊച്ചി തമ്മനത്തെ ജലസംഭരണി തകർന്ന് വൻ നാശനഷ്ടം .കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു .വീടുകളുടെ മതിലുകൾ തകർന്നു.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം .
ഏകദേശം 40 വർഷം പഴക്കമുള്ള 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് തകർന്നത് .ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളിലാണ് വെളളം കയറിയത് .പുലര്‍ച്ചെയായതിനാല്‍ വീടുകളില്‍ വെള്ളം കയറിയതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്.വീടുകളുടെ മതിലുകളും റോഡുകളും തകർന്നു.ബൈക്കുകളും മറ്റു വാഹങ്ങളും മറിഞ്ഞുവീണ് ചെളിയില്‍ പുതഞ്ഞു കിടക്കുകയാണ് .വീടുകളിലും ചെളി കയറി .പ്രദേശത്തെ നഗരകുടുംബാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി
രണ്ട് ക്യാബിനുള്ള ജലസംഭരണിയുടെ ഒരു ക്യാബിനിന്‍റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നത്.ഇതോടെ നഗരത്തിലെ 30% ഭാഗത്തെങ്കിലും കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.






