തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ് മുഖ്യവേദിയായി മൂന്ന് ദിവസം നടന്ന് വന്നിരുന്ന പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് സമ്മാനദാനം നിർവ്വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ, റിസപ്ഷൻ കൺവീനർ സജി അലക്സാണ്ടർ, ഹെഡ്മിസ്ട്രസ് ഡി സന്ധ്യ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.