കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ. സഭയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചും ആതിഥേയത്തിലുമാണ് വത്തിക്കാനിൽനിന്നുമുള്ള സഭൈക്യ സംവാദ സംഘം കേരളത്തിൽ സന്ദർശനം നടത്തുന്നത്. മാർത്തോമ്മാ നസ്രാണികളുടെ പൊതു സഭാ പാരമ്പര്യങ്ങളും, നിലവിലുള്ള മാർത്തോമ്മാ നസ്രാണി സഭാ സമൂഹങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന സഭൈക്യ ബന്ധങ്ങളും കൂടതൽ ആഴത്തിൽ മനസ്സിലാക്കുവാനും പഠിക്കുവാനുമാണ് ഈ സംഘം എത്തിയിരിക്കുന്നത്.
റോമിൽ നിന്നുള്ള മാർപാപ്പയുടെ സഭൈക്യ പ്രതിനിധി സംഘം ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സന്ദർശിച്ചു. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഡീക്കൻ ജിതിൻ മാത്യു ഫിലിപ്പ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു