ചെങ്ങന്നൂർ: ആഗോള അയ്യപ്പ സംഗമം എന്നപേരിൽ സമ്മേളനം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭമാണോ സർക്കാർ ലക്ഷ്യമെന്ന് ആശങ്കയുണ്ട് എന്ന് യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
സനാതന ധർമ്മം മലേറിയ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന് പറഞ്ഞ ഉദയ നിധി സ്റ്റാലിനെയും അദ്ദേഹത്തിന്റെ അച്ഛൻ എം കെ സ്റ്റാലിനെയും ഒക്കെ ഇത് ഉദ്ഘടനം ചെയ്യാൻ ക്ഷണിച്ചതായിട്ടാണ് വാർത്തകളിൽ കാണുന്നത്. പല മന്ത്രിമാരും ശബരിമല വന്നു നിൽക്കുബോൾ അവർ തോഴൻ കൂട്ടാക്കാത്തത് നമ്മൾ കണ്ട കാഴചയാണ്. സാമ്പത്തിക ലാഭമാണോ സർക്കാർ ലക്ഷ്യമെന്ന് ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം എന്നും സംശയമുണ്ട്. ശബരിമലയെ വീണ്ടും വിവാദമാക്കരുതെന്നും, ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമലയെന്നും ഇക്കാര്യത്തിൽ ഭക്തരുടെ ആശങ്ക നീക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമാണെന്നും യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വൃക്തമാക്കി.






