Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പുഷ്പമേള...

തിരുവല്ല പുഷ്പമേള : വിസ്മയ കാഴ്ച നിറച്ച് ഡാലിയ പൂക്കൾ

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിൽ വയനാട്ടിൽ നിന്നും എത്തിച്ച നൂറുകണക്കിന് ഡാലിയ  പുഷ്പങ്ങൾ വിരിഞ്ഞു. അപൂർവമായ പൂക്കളെ കാണുവാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വിവിധതരത്തിലുള്ള പച്ചക്കറികളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അപൂർവ ഇന പുഷ്പങ്ങളും മേള നഗറിൽ വിരിഞ്ഞു നിൽക്കുന്നത്. പുഷ്പമേളയിൽ വൻ ജനത്തിരക്ക് ഏറിയതോടെ സന്ദർശനം ഒരു ദിവസം കൂടെ നീട്ടി.

മേള നഗറിൽ രുചിയേറും വിവിധതരത്തിലുള്ള  ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കും. വിവിധ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ തനതു രുചിയിൽ  ഇവിടെ ലഭ്യമാണ്. ദിവസവും വൈകുന്നേരം കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാരുടെ കലാവിരുന്നും മേളയിലുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം പാലം കാല്‍നടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ...

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ : യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും സുഹൃത്തിനെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ്...
- Advertisment -

Most Popular

- Advertisement -