Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമുഖാമുഖം പരിപാടിയുമായി...

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ തിരുവല്ല കവിയൂർ സർവ്വീസ് സഹകരണ ബാങ്ക്, ആനിക്കാട് മുണ്ടു കോട്ടയ്ക്കൽ ആഡിറ്റോറിയം, നിരണം, കുറ്റൂർ എന്നിവിടങ്ങളിൽ നടന്ന മുഖാമുഖം പരിപാടിയിൽ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകളാണ് ചോദ്യങ്ങളുമായി തോമസ് ഐസക്കിനെ സമീപിച്ചത്. ഉയർന്ന ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ലളിത ശൈലിയിൽ മറുപടികൾ നൽകി.

രാവിലെ കവിയൂർ സഹ.ബാങ്ക് ഹാളിൽ നിന്നാണ് തുടക്കം. 2004ൽ യുപിഎ സർക്കാരിന് സപിഐ എം പുറത്തു നിന്ന് പിന്തുണ നൽകിയ പോലെ ഭരണത്തിൽ പങ്കാളിയാകാതെ ഇന്ത്യാ മുന്നണിക്ക് പരിപൂർണ പിന്തുണ നൽകും. ബിജെപിയെ അധികാരത്തിൽ നിന്ന് പരിപൂർണമായി മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യാ മുന്നണിയോടുള്ള നിലപാടെന്ത് എന്ന ചോദ്യത്തിന് ഐസക് മറുപടി പറഞ്ഞു.

കവിയൂരിൽ മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അലക്സ് കണ്ണമല, കൺവീനർ ആർ സനൽകുമാർ, എൽഡി എഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനു വർഗീസ്, പി ബി സതീശ് കുമാർ, പി എസ് റെജി, രാജേഷ് കാടമുറി, എസ് സതീശ്, കെ സോമൻ എന്നിവർ പ്രസംഗിച്ചു. കുറ്റൂർ ടർഫിൽ നടന്ന മുഖാമുഖം പരിപാടിയിൽ അഡ്വ.സുധീഷ് വെൺപാല, വിശാഖ് കുമാർ, അനു എബ്രഹാം, ജോൺ പി ജോൺ, സാം കൂത്രപള്ളി, പി ടി ലാലൻ, മനോജ് മഠത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട്...

കാറിന് തീപിടിച്ചു

റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ...
- Advertisment -

Most Popular

- Advertisement -