ചങ്ങനാശ്ശേരി: ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യം എന്‍ എസ് എസിനില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരുമായും രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദര്‍ശനമാണ്. വന്നവര്‍ അതിന് ചുമതലപ്പെട്ടവരല്ല.
എന്‍എസ്എസ് നിന്നിടത്തു തന്നെ നില്‍ക്കുന്നു. മാറിയത് ആരാണെന്ന് അറിയാമല്ലോയെന്നും സുകുമാരന്‍ നായര്‍ ആരാഞ്ഞു. പ്രതിഷേധത്തിന് പിന്നില്‍ രാഷ്‌ട്രീയം ഉണ്ടാവാം. മുന്‍പ് കോണ്‍ഗ്രസ് എന്‍ എസ്. എസിന്‌റെ അഭിപ്രായം തേടിയിരുന്നു. ഇന്ന് അങ്ങിനെയല്ല. എല്ലാവരും നേതാക്കളല്ലേയെന്നും അദ്ദേഹം വ്യക്തമാക്കി.






