ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് ബുധനാഴ്ച രാത്രി അജ്ഞാത സന്ദേശം എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് മാത്രം പറഞ്ഞശേഷം ഫോൺ കോൾ നിർത്തി. മധ്യപ്രദേശിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് സൂചന .സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.