മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം.ഓട്ടോറിക്ഷ യാത്രികരായ മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. അഷ്‌റഫാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.