തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കവിയൂർ ക്രൈസ്റ്റ് ചർച്ചിന്റെയും ആഞ്ഞിലിത്താനം ശാലേം മാർത്തോമ ചർച്ചിന്റെയും കവിയൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കവിയൂർ ക്രൈസ്റ്റ് സിഎസ്ഐ പാരിഷ് ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒൻപത് മൾട്ടി സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി TMM ആശുപത്രിയിലെ 11 ഡോക്ടർമാരും 50 ലധികം സ്റ്റാഫുകളും ക്യാമ്പിൽ സേവനം നൽകി.
തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് അഡ്വക്കേറ്റ് മാത്യു ടി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കവിയൂർ വൈഎംസിഎ പ്രസിഡൻറ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കവിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റിമി ലിറ്റി, ജോസഫ് ജോൺ, കവിയൂർ പഞ്ചായത്ത് മെമ്പർമാരായ രാജശ്രീ, അനിത സജി, വൈഎംസിഎ സെക്രട്ടറി കെ സി മാത്യു, TMM കോർപ്പറേറ്റ് റിലേഷൻസ് മാനേജർ ജിജോ മാത്യു തുടങ്ങിയവർ സംസാരിച്ചു. ഗുഡ് ന്യൂസ് ഔട്ട് റീച് പ്രവർത്തകർ ജോൺസൺ വി യുടെ നേതൃത്വത്തിൽ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ക്യാമ്പിൽ വിവിധ വിഭാഗങ്ങളായി 350 രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നു നൽകി.