Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഉരുള്‍പൊട്ടല്‍ മേഖലകളിൽ ...

ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു: നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.  നാളെ (ഞായർ) രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കും.

ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക്കൈമാറി. ഇനി 206 പേരെ കണ്ടെത്തനുണ്ട്.

മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 218
മരണമാണ്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം.

ഇന്ന് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത് നാല് മൃതദേഹങ്ങളാണ്. തമിഴ്നാടിന്റെ
ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

Kerala Lottery Result : 02/06/2024 Akshaya AK 654

1st Prize Rs.7,000,000/- AX 235952 (ALAPPUZHA) Consolation Prize Rs.8,000/- AN 235952 AO 235952 AP 235952 AR 235952 AS 235952 AT 235952 AU 235952 AV 235952 AW 235952...
- Advertisment -

Most Popular

- Advertisement -