തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിറപുത്തരി നാളെ (12) നടക്കും. നെൽകതിരും, നെല്ലി അല്ലി ഇവയുടെ ഇലകളും മാവില, ആലില ഇവ ചേർത്ത് കെട്ടി പ്രത്യേകം തയ്യാറാക്കുന്ന നെൽകതീരുകൾ രാവിലെ 5:30 ന് ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിൽ നിന്നും എതിരേൽപ്പോടെ ക്ഷേത്രത്തിൽ എത്തിചേരും. തുടർന്ന് മണ്ഡപത്തിൽ എത്തിച്ച് 5.45 നും 6.15 നും മദ്ധ്യ പൂജ നടത്തി ശ്രീവല്ലഭ സ്വാമിക്കും സുദർശന മൂത്തിക്കും സമർപ്പിക്കും. ശേഷം പൂജിച്ച നെൽകത്തിരുകൾ ഭക്തർക്ക് വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു