Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsജോലിയ്ക്ക് പോകുന്നതിനിടെ...

ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ ജോസ് (28) ആണ് മരിച്ചത്.

ഇന്ന് 2.45 നായിരുന്നു സംഭവം. ഡ്യൂട്ടി മാറ്റത്തിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പോകുന്നതിനിടെ നീലിമലയിൽ വച്ച്  അമൽ ജോസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമലിനെ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതായും പരാതി ഉയരുന്നുണ്ട്. വിശ്രമം അനുവദിക്കാതെയാണ് ശബരിമല ഡ്യൂട്ടിയ്ക്ക് അയച്ചതെന്നും പരാതിയുണ്ട്. സംസ്കാരം പിന്നീട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി .കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്.സംഭവത്തിൽ കാപ്പ കേസ്‌ പ്രതിയും...

ഡോ. സജിത്ത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഉത്തരവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -