Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsതുണിക്കടയിൽ കയറിയ...

തുണിക്കടയിൽ കയറിയ പാമ്പിനെ പിടികൂടി ട്രാഫിക് പോലീസ്

പത്തനംതിട്ട : ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ പാമ്പുകയറി  ഭയന്നുപോയ കടയുടമ വിളിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെയല്ല, പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന്  ആദ്യം ചിന്തിച്ചുവെങ്കിലും,പോയി നോക്കാമെന്ന് തന്നെ പിന്നീട് പോലീസ് തീരുമാനിച്ചു.

എസ് ഐ അജി സാമുവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സി പി ഓ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി.  ആലപ്പുഴ  ചേർത്തല പട്ടണക്കാട്   സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
       
വടിയും ചാക്കുമായി നഗരത്തിലെ ഏത്‌നിക്  വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഇഴഞ്ഞ  പാമ്പിനെ നിമിഷങ്ങൾക്കകം  പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ പോസ് മെഷീൻ തകരാറിൽ : റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറുമൂലം ഇന്ന് റേഷൻ വിതരണം മുടങ്ങി. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കവെയാണ് സെർവർ തകരാർ. കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ ഇന്ന്...

Kerala Lottery Results : 02-07-2025 Dhanalekshmi DL-8

1st Prize Rs.1,00,00,000/- DU 350667 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DN 350667 DO 350667 DP 350667 DR 350667 DS 350667 DT 350667 DV 350667 DW 350667 DX 350667...
- Advertisment -

Most Popular

- Advertisement -