Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതുണിക്കടയിൽ കയറിയ...

തുണിക്കടയിൽ കയറിയ പാമ്പിനെ പിടികൂടി ട്രാഫിക് പോലീസ്

പത്തനംതിട്ട : ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ പാമ്പുകയറി  ഭയന്നുപോയ കടയുടമ വിളിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെയല്ല, പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന്  ആദ്യം ചിന്തിച്ചുവെങ്കിലും,പോയി നോക്കാമെന്ന് തന്നെ പിന്നീട് പോലീസ് തീരുമാനിച്ചു.

എസ് ഐ അജി സാമുവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സി പി ഓ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി.  ആലപ്പുഴ  ചേർത്തല പട്ടണക്കാട്   സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
       
വടിയും ചാക്കുമായി നഗരത്തിലെ ഏത്‌നിക്  വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഇഴഞ്ഞ  പാമ്പിനെ നിമിഷങ്ങൾക്കകം  പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

കോട്ടയം:  എം.സി റോഡിൽ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറവിലങ്ങാട് സ്വദേശി  പി.ആർ സജിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. സജി...

പാലോട് വയോധികയും മകളും വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാലോട് വയോധികയും മകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്.അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് ഇരുവരെയും...
- Advertisment -

Most Popular

- Advertisement -