ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താറാട്ട് നാളെ രാവിലെ പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്തായതിനാല്‍ ആചാരപരമായി തിരുവാഭരണങ്ങളായ പനന്തണ്ടന്‍ വളയും ഒഢ്യാണവും ദേവിക്കും, സ്വര്‍ണ നിലയങ്കി ദേവനും ചാര്‍ത്തും. തൃപ്പൂത്താറാട്ടിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.