വാഷിംഗ്‌ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ്.ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്നും തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണെന്നും കോടതി വ്യക്തമാക്കി .
എന്നാൽ കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി അറിയിച്ചു .ട്രംപിന്റെ തീരുവ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന കീഴ്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് തിരിച്ചടിയുണ്ടായത്. അതേസമയം,കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി .