തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്.12 ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2024 ഫെബ്രുവരി 19ന് ആയിരുന്നു പേട്ടയിൽ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങിയ ആന്ധ്രാ സ്വദേശിയായ കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം കുട്ടിയെ റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹസ്സൻകുട്ടി പിടിയിലാകുന്നത്. ഇയാൾ ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിരുന്നു.