തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന് മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍ എസ്‌ഐടിക്കു മൊഴി നല്‍കി.ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. സ്വര്‍ണം പൂശിയതിനു ശേഷം 476 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.






