വാഷിംഗ്‌ടൺ : ട്രംപ് ഭരണകൂടത്തിന്റെ വിവാദ ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കി.ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കും. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. യുഎസിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്ന ബില്ലാണ് പാസ്സാക്കിയത് .
