കോട്ടയം : വൈക്കം ബീച്ച് മൈതാനി ഇന്ന് നായര്‍ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കും. ഒരു വര്‍ഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു നടത്തുന്ന സമ്മേളനത്തില്‍ വൈക്കം യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളില്‍നിന്ന് 25,000 പേര്‍ പങ്കെടുക്കും
അംഗങ്ങള്‍ വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോംപ്ലക്‌സില്‍ സംഗമിക്കും. തുടര്‍ന്ന് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. വലിയകവല, വടക്കേനട പടിഞ്ഞാറേനട, കച്ചേരിക്കവല ബോട്ട് ജെട്ടി വഴി ഘോഷയാത്ര 3ന് ബീച്ച് മൈതാനിയില്‍ സമാപിക്കും.
വൈകുന്നേരം 3.30ന് സമാപന യോഗം എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.നായര്‍ കാരിക്കോട് അധ്യക്ഷത വഹിക്കും. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രഭാഷണം നടത്തും.






