തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനു സി കെ, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ടിവി വിഷ്ണു നമ്പൂതിരി, റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, മാത്തൻ ജോസഫ്, എസ് അനിൽകുമാരി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, സൂസൻ വർഗിസ് ഐ സി ഡി എസ് സൂപ്പർവൈസർ റീന എസ്, റോയി ബി.ആർ.സി,ഏലിയാമ്മ കുര്യൻ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ മത്സരങ്ങളും, കലാപരിപാടികളും അരങ്ങേറി






