Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsഞാറ്റുവേല ചന്തയും...

ഞാറ്റുവേല ചന്തയും കർഷക സഭയും

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃതത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. വൈസ് പ്രസിഡണ്ട് ഷീന മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനകർമ്മം നിർവഹിച്ചു. കർഷകർക്ക് വിത്തുകളും, പച്ചക്കറി തൈകളും,  ജൈവ ഉൽപ്പന്നങ്ങളും വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോമൻ താമരച്ചാലിൽ, അനൂ സി കെ, അരുന്ധതി അശോകൻ , സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനിവർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, ചന്ദ്രു എസ് കുമാർ, സനിൽകുമാരി, ശർമിള സുനിൽ, മാത്തൻ ജോസഫ്, കൃഷി ഓഫീസർ അഞ്ചു മറിയം ജോസഫ്, ഷിനോജ്,അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രേംകുമാരി ആത്മ ഉദ്യോഗസ്ഥ അമ്പിളി എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍...

ദുരന്തഭൂമിയില്‍ ഇന്നും തെരച്ചിൽ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ.ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ.മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ.എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.ചാലിയാറിൽ...
- Advertisment -

Most Popular

- Advertisement -