തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ വിഷം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ വീണ്ടും ചോദ്യം ചെയ്യും.അഫാനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ അവർക്ക് ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ഗോകുലം മെഡിക്കൽ കോളേജ് അറിയിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .
