ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍ ജനങ്ങൾ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നേടാന്‍ പ്രവര്‍ത്തിച്ച ബിഹാറിലെ ജനതയ്ക്ക് നന്ദി പറയുന്നതായും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ നരേന്ദ്ര മോദി വ്യക്തമാക്കി.
‘
സദ്ഭരണത്തിന്റെ വിജയം. വികസനത്തിന്റെ വിജയം. പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. മഹത്തായ ജനവിധി ജനങ്ങളെ സേവിക്കാനും ബിഹാറിനായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനും ഞങ്ങളെ പ്രാപ്തരാക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഓരോ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, വികസന അജണ്ട വിശദീകരിച്ചു.
വരും വര്‍ഷങ്ങളിലും ബീഹാറിന്റെ വികസനത്തിനും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, സംസ്ഥാനത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവസരം ഉറപ്പാക്കും.” എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
243 അംഗ നിയമസഭയില്‍ 200 ല്‍ അധികം സീറ്റുകളില്‍ വിജയം ഉറപ്പിച്ചാണ് എന്‍ഡിഎ തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുന്നത്. 25 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നേറുമ്പോള്‍ പ്രതിപക്ഷ സഖ്യം 32 സീറ്റുകളിലേക്ക് ഒതുങ്ങി.






