കോഴിക്കോട് : ആറുവര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിർണായക കണ്ടെത്തൽ.സരോവരം തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ ലഭിച്ചു .ഏഴു ദിവസമായി നടന്നു വരുന്ന തിരച്ചിലിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത് .വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.
2019 മാര്‍ച്ച് 24-നാണ് വിജിലിനെ കാണാതായത് .ലഹരി ഉപയോഗത്തിനിടെ അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്ന് വിജിൽ മരിച്ചതായും തുടർന്ന് മൂന്നു സുഹൃത്തുക്കൾ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ് .വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ.ഇതിൽ നിഖിലിലും ദീപേഷും പോലീസ് കസ്റ്റഡിയിലാണ് .രണ്ടാം പ്രതി രഞ്ജിത്ത് ഒളിവിലാണ്.